മണ്ണാര്‍ക്കാട്: ജലജീവന്‍ മിഷന് പദ്ധതിയില്‍ തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ എല്ലാവീടുകളിലേക്കും പൈപ്പ്ലൈനിലൂടെ ശുദ്ധജലമെത്തിക്കു ന്നതിന്റെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവൃത്തികള്‍ ദേശീയപാതയോരത്ത് മുടങ്ങിക്കി ടക്കുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ ഇരുവശത്തും സമാന്തരമായി പ്ര ധാനപൈപ്പുകള് വിന്യസിക്കുന്നതിന് ദേശീയപാത അതോറിറ്റിയില്‍നിന്ന് അനുമതി ലഭ്യമാകാത്തതാണ് തടസം.
വശങ്ങളില് ചാലുകീറിയും രണ്ടിടങ്ങളില്‍ റോഡിനടിയിലൂടെ കുറുകെയും പൈപ്പുക ള്‍ സ്ഥാപിക്കേണ്ടതുണ്ട്. പ്രവൃത്തികളുടെ രൂപരേഖയും മറ്റും ദേശീയപാത അതോറിറ്റി ക്ക് സമര്‍പ്പിച്ച് മാസങ്ങളായിട്ടും ഇതുവരെ അനുകൂല നടപടിയായിട്ടില്ലെന്ന് ജലവിഭവ വകുപ്പധികൃതര്‍ അറിയിച്ചു. ഇതിനുള്ള തുകയും കെട്ടിവെച്ചിട്ടുണ്ട്. കരിങ്കല്ലത്താണി യില്‍ നിന്നും കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയായ അരിയൂര്‍ പാലംവരെ 25 കിലോമീറ്ററിലധികംദൂരമാണ് പ്രധാനപൈപ്പുകളിടേണ്ടത്. അതേസമയം, മൂന്നു പഞ്ചായത്തുകളിലേയും ഗ്രാമീണ റോഡുകളില്‍ ചാലുകീറലും പൈപ്പിടല്‍ പ്രവൃത്തി കളും പുരോഗമിക്കുന്നുണ്ട്. പൊതുമരാമത്ത് റോഡുകളില്‍ മഴയ്ക്കുശേഷം സെപ്റ്റം ബര്മാസത്തോടുകൂടിമാത്രമേ പ്രവൃത്തികള്‍ തുടങ്ങൂ എന്നും അധികൃതര്‍ അറിയിച്ചു.
മുറിയങ്കണ്ണിപ്പുഴയാണ് മൂന്നു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ളവിതരണത്തി ന്റെ സ്രോതസ്. ഇതിന്റെ ഭാഗമായി നാട്ടുകല്ലിലെ തേങ്ങാക്കണ്ടംമലയില് 66ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുടെ നിര്‍മാണം 70 ശതമാനത്തിലധികം പൂര്‍ത്തിയായി. ഇവിടെനിന്നാണ് കുടിവെള്ളം വിതരണം ചെയ്യുക. എല്ലാവിധ പ്രവൃ ത്തികള്ക്കുമായി 142 കോടി രൂപയാണ് പദ്ധതിയില്‍ ചെലവഴിക്കുന്നത്. സംഭരണി നിര്‍മാണം, വിതരണശൃംഖലവിപുലീകരണം, ഗാര്‍ഹിക കണക്ഷന് നല്കല് എന്നി വയാണ് പദ്ധതിയില്‍ നടത്തുന്നത്. കോങ്ങാട്, മുണ്ടൂര്‍, കരിമ്പ പഞ്ചായത്തുകളിലും പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഇവിടേയും ദേശീയപാതയ്ക്കരികിലൂടെ പൈപ്പു കളിടേണ്ടതുണ്ട്. മൂന്ന് പഞ്ചായത്തുകളിലേയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 58 കോടി രൂപയാണ് ചിലവഴിക്കുന്നത്. കാഞ്ഞിരപ്പുഴകേന്ദ്രീകരിച്ചാണ് ഈ പഞ്ചായത്തുക ളിലേക്കുള്ള കുടിവെള്ളവിതരണം.പ്രധാനപൈപ്പിടുന്നതിനായി ദേശീയപാത അതോ റിറ്റിയില്നിന്നും അനുമതി ലഭ്യമായാല്‍ പൈപ്പുകള്‍ വിന്യസിക്കുന്നതിന് കാലതാമ സമുണ്ടായേക്കില്ല. പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ആറുപഞ്ചായത്തുകളിലെ അര ലക്ഷം വീടുകളിലേക്ക് ശുദ്ധജലമെത്തിക്കാന്‍ സാധിക്കുമെന്ന് ജലഅതോറിറ്റി അധി കൃതര്‍ വ്യക്തമാക്കി
