മണ്ണാര്‍ക്കാട് : വികസന പ്രവര്‍ത്തനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിരുത്തര വാദപരമായ നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര് ത്തകര് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. പാലക്കാട് എം.പി. വി.കെ ശ്രീകണ്ഠന്റെ ആസ്തി വിക സന ഫണ്ട് വിനിയോഗിച്ച് തെങ്കര, എടത്തനാട്ടുകര, വടശ്ശേരിപ്പുറം എന്നിവടങ്ങളില്‍ നടപ്പാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നരവര്‍ഷക്കാലമായി മുടങ്ങികിടക്കുന്നത് സെക്രട്ടറിയുടെ അനാസ്ഥമൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡി.സി.സി. മെമ്പര്‍ കെ.ബാലകൃഷ്ണന്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.ജി ബാബു, സക്കീര്‍ തയ്യില്‍, ഗിരീഷ് ഗുപ്ത, സതീശന് താഴത്തേതില്‍, നൗഷാദ് ചേലംഞ്ചേരി, സി.ജെ രമേശ്, രാധാകൃഷ്ണന്, ടി.കെ ഷംസുദ്ദീന്, നാസര്‍ കാപ്പുങ്ങല്‍, ടി.കെ ഇപ്പു, സുബൈര്‍ പാറക്കോട്ടില്‍, വര്‍ഗീസ്, ഹരിദാസ് ആറ്റക്കര, വി.ഡി പ്രേംകുമാര്‍, ഉസ്മാന് പാലക്കാഴി, ഉമ്മര്‍ ഖത്താബ്, രാജന് ആമ്പാടത്ത്, ഉമ്മര്‍ മനച്ചിത്തൊടി, കെ.വേണുഗോപാല്‍, ബാബു പലകക്കോടന്‍, മേരി സന്തോഷ്, ജയകുമാരി, ലൈല ഷാജഹാന്, ജിഷ, കുഞ്ഞിപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
