അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ ജൈവപച്ചക്കറി തോട്ടത്തില്‍ ആദ്യവിളവെടുപ്പ് നടന്നു. മത്തന്‍, കുമ്പളം, ചുരങ്ങ, മുളക്, ചീര, മുരിങ്ങ, വഴുതന എന്നിവയാണ് തോട്ടത്തില്‍ കൃഷിയിറക്കിയിട്ടുള്ളത്. എല്ലാവര്‍ഷവും അവധി ക്കാലത്ത് സ്കൂള്‍ മാനേജ്മെന്റും പി.ടി.എയും ചേര്‍ന്നാണ് പച്ചക്കറിതോട്ടമൊരുക്കുന്ന ത്. ഇവിടെ നിന്നുള്ള നല്ലയളവ് പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിലേക്ക് ലഭിക്കാറുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിളവെടുപ്പിന് സ്കൂള്‍ ലീഡര്‍ അനുപമയും കൂട്ടുകാ രും നേതൃത്വം നല്കി. പ്രധാന അധ്യാപകന് പി.യൂസഫ്, സ്കൂള്‍ പാചകതൊഴിലാളി കെ.ഉമൈബ, പി.ഹംസ, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
