പാലക്കാട് : ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാംപെയിന്റെ ഭാഗമായി ജില്ലയില്‍ നട്ടത് 90471 തൈകള്‍. എം.ജി.എന്‍.ആര്.ഇ.ജി.എസ്, സാമൂഹിക വനവല് ക്കരണ വകുപ്പ്, സ്വകാര്യ നഴ്സറികള്‍, മറ്റ് സ്ഥാപനങ്ങള്‍ വഴി ജനകീയമായാണ് തൈകള്‍ ലഭ്യമാക്കിയത്. സെപ്തംബര്‍ 30നകം ജില്ലയില്‍ 10 ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ജി പ്രിയങ്കയുടെ അധ്യക്ഷതയില്‍ വിവിധ മേഖലയിലെ പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍്സ് ഹാളില്‍ ചേര്‍ന്നു. ജൂലൈ ആദ്യ വാരം തൈ ശേഖരണ ദിനാചരണവും വിത്തു ശേഖരണ ദിനാ ചരണവും നടത്തും. ജില്ലയില്‍ ഒരു ലക്ഷം കരിമ്പന തൈകള്‍ നട്ടുപിടിപ്പിക്കുന്ന ‘പന പര്‍വ്വം’ പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചു. നാല് ലക്ഷം കുടുംബശ്രീ അയല്ക്കൂ ട്ടം അംഗങ്ങള്‍, മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍, 200 ക്ലബുകള്‍, വായനശാലകള്‍, സന്നദ്ധ സംഘടനകള്‍, വ്യവസായ സംഘടനകള്‍, വിവിധ വകുപ്പുകള്‍, അക്കാദമിക സ്ഥാപന ങ്ങള്, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്കാരിക സര്‍വീസ് സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ലക്ഷ്യം കൈവരിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, എം.ജി.എന്‍.ആര്.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി.എസ് ശുഭ, അഡീ ഷണല് എസ്.പി. എസ്.ഷംസുദ്ദീന്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍. ഉണ്ണി കൃഷിണന്, കല്ലൂര്‍ രതീഷ്, രാജേഷ് അടക്കാപുത്തൂര്‍, ഡോ.കെ.വാസുദേവന്‍പിള്ള, കഞ്ചിക്കോട് ഇന്റസ്ട്രീസ് ഫോറം പ്രതിനിധി ആര്.കിരണ്‍കുമാര്‍, ഡോ.കെ. ഹരിദാസന് തുടങ്ങിവര്‍ സംസാരിച്ചു.
