മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി നിരന്തരം തടസം സൃഷ്ടിക്കുന്നതായി ഭരണസമിതി യോഗം ആരോപിച്ചു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സംസ്ഥാന ഗവ.സെക്രട്ടറി തുടങ്ങിയ വകുപ്പുകള്‍ക്ക് പരാതി നല്‍കാനും ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അസി.എക്സി.എഞ്ചിനീയറുടെ നിര്‍ദേശപ്രകാരം നിയമിച്ച താത്കാലിക ഓവര്‍സിയ ര്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തോ ളമായി വേതനം നല്‍കിയിട്ടില്ല. നടപടിക്രമങ്ങള്‍ പാലി ച്ചാണ് ഓവര്‍സിയറെ നിയമി ച്ചിട്ടുള്ളത്. നിയമന ഉത്തരവ് നല്‍കാനുള്ള തീരുമാനം സെക്രട്ടറി ഒപ്പിട്ട് അസി.എക്സി. എഞ്ചിനീയര്‍ക്ക് നല്കിയിട്ടുള്ളതുമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും വേതനം നല്‍കാനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയതുമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഓവര്‍സിയര്‍ ക്ക് വേതനം നല്‍കിയിട്ടില്ല. ഭരണസമിതി തീരുമാനത്തില്‍ സെക്രട്ടറിക്ക് വിയോജിപ്പ് ഉള്ള പക്ഷം അത് രേഖാമൂലം ഭരണസമിതിക്ക് നല്‍കേണ്ടതായിരുന്നു. എന്നാല്‍ സെ ക്രട്ടറി ഇത്തരം ഒരു കുറിപ്പ് രേഖാമൂലം കൈമാറിയിട്ടില്ലെന്ന് മാത്രമല്ല ഈ ഭരണസമി തി തീരുമാനവും വിയോ ജനക്കുറിപ്പും സര്‍ക്കാരിലേക്ക് അയക്കേണ്ടതും 15 ദിവസ ത്തിനകം മറുപടി വന്നില്ലെ ങ്കില്‍ തീരുമാനം നടപ്പിലാക്കാന്‍ സെക്രട്ടറി ബാധ്യസ്ഥയു മാണെന്ന് ഭരണസമിതി അംഗങ്ങള്‍ പറയുന്നു.
പി.എം.എ.വൈ. പദ്ധതിയില്‍ കരാര്‍ വെച്ച ഗുണഭോക്താക്കള്‍ക്ക് ഫണ്ട് നല്‍കുന്നതിനും ഭരണാനുമതിയായ എം.പി. പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്നതി നും സെക്രട്ടറി തടസം സൃഷ്ടിക്കുകയാണെന്നും ഭരണസമിതി ആരോപിക്കുന്നു. യോ ഗത്തില്‍ വി.പ്രീത അധ്യ ക്ഷയായി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, സ്ഥിരം സമിതി അംഗങ്ങളായ ചെറൂ ട്ടി മുഹമ്മദ്, ബിജി ടോമി, മെമ്പര്‍മാരായ മുസ്തഫ വറോടന്‍, പി.വി കുര്യന്, വി.അബ്ദുല്‍ സലീം, രമാ സുകുമാരന്‍, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന് വടശ്ശേരി, ഓമന രാമചന്ദ്രന്, ആയിഷ ബാനു കാപ്പില്‍ എന്നിവര്‍ സംസാരിച്ചു.
