അലനല്ലൂര്‍ : മണ്ണാന്‍, വണ്ണാന്‍ സമുദായ സംഘം (എം.വി.എസ്.എസ്) അലനല്ലൂര്‍ പഞ്ചാ യത്ത് കുടുംബസംഗമവും അനുമോദനവും സംഘടിപ്പിച്ചു. പാക്കത്ത് മാധവന് ഉദ്ഘാട നം ചെയ്തു. പാക്കത്ത് ഗിരീഷ് അധ്യക്ഷനായി. പട്ടികജാതി ക്ഷേമപദ്ധതികളെ കുറിച്ച് അഡ്വ.ബാലപ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.സേതു മാധവന്, ജില്ലാ സെക്രട്ടറി കെ.ദാമോദരന്‍, പി.സുകുമാരന്‍, പി.നാരായണന്, കെ. കുമാരന്, വി.സുരേന്ദ്രന്, കെ.അജയന്, പി.സുനില്‍, വി.സജീഷ് എന്നിവര്‍ സംസാരിച്ചു.
