അഗളി: അട്ടപ്പാടി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവി ഷ്കരിച്ച ‘തുണൈ കര്‍മ്മപദ്ധതി’യുടെ ഭാഗമായി പുതൂരില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക യുടെ അധ്യക്ഷതയില്‍ അദാലത്ത് നടന്നു. പുതൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളി ല്‍ നടന്ന അദാലത്തില്‍ ലഭിച്ച 116 അപേക്ഷകളിന്മേല് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അട്ടപ്പാടിയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് തത്സമയ പരിഹാരം കാണുന്നതിനും മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ‘തുണൈ കര്‍മ്മപദ്ധതി’ക്ക് രൂപം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തി ല്‍ ജില്ലാതല ഉദ്യോഗസ്ഥരടങ്ങുന്ന സംഘം എല്ലാ മാസവും ഓരോ ഗ്രാമ പഞ്ചായത്തു കളിലും നേരിട്ടെത്തി ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നേരത്തെ അഗളി പഞ്ചായത്തില്‍ നടന്ന തുണൈ അദാലത്തില്‍ ലഭിച്ച അപേക്ഷകളിന്മേല് നടപടികള്‍ പുരോഗമിക്കുകയാണെ ന്ന് ജില്ലാ കളക്ടര്‍ അവലോകന യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉന്നതികളുടെ ചുമതല നല്കിയിട്ടു ണ്ട്. ഈ ഉദ്യോഗസ്ഥര്‍ മേഖല സന്ദര്‍ശിച്ച് വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ കുടുംബ കേന്ദ്രീകൃത മൈക്രോപ്ലാനുകള്‍ തയ്യാറാക്കി നടപ്പിലാക്ക ണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ ഈ മൈക്രോപ്ലാനുകള്ക്ക് വേഗത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് തുണൈ കര്‍മ്മപദ്ധതിയുടെ പ്രധാന ഭാഗങ്ങളിലൊന്നാണ്. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, ഒറ്റപ്പാലം സബ് കളക്ടര്‍ മിഥുന് പ്രേംരാജ്, അഗളി, ഷോള യൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടു ത്തു.
