തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും, യു.എസ്.എസ്. ജേതാക്കളേയും അനുമോദിച്ചു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സക്കീര്‍ ഹുസൈന് അധ്യക്ഷനായി. ഈവര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്കൂള്‍ നൂറ് ശതമാനം വിജയമാണ് നേടിയത്. 56 പേര്‍ക്ക് സമ്പൂര്‍ണ എപ്ലസ് ലഭിച്ചു. പ്ലസ്ടുപരീക്ഷയില്‍ 30 വിദ്യാര്‍ഥികളും സമ്പൂര്‍ണ എപ്ലസ് നേടി. 45 വിദ്യാര്‍ഥികള്‍ യു.എസ്.എസ്. സ്കോളര്‍ഷിപ് പരീക്ഷയിലും ജേതാ ക്കളായി. പ്രിന്‍സിപ്പല്‍ സ്മിത പി.അയ്യങ്കുളം, പ്രധാന അധ്യാപകന് പി.എസ് പ്രസാദ്, എം.പി.ടി.എ. പ്രസിഡന്റ് അംബുജം, പി.ആര് ശിവപ്രകാശ്, പി.ജയരാജ്, പി.മോഹന്‍ കുമാര്‍, പി.ജി രേഖ, ബെന്നി എം.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
