ഷോളയൂര്‍ : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത്. പ്രാദേശിക പൊതുജനാരോഗ്യ സമിതി യോഗം ചേര്‍ന്നു. ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. കൊതുക് ജന്യ രോഗങ്ങള്‍ തടയാനായി ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പകര്‍ച്ചവ്യാധി രോഗങ്ങള്‍ മൂലമുള്ള മരണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിചേര്‍ത്തു.
ആദ്യഘട്ടത്തില്‍ മഴക്കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണം, കൂടാതെ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഹോട്ട്സ്പോട്ടായി പരിഗണിച്ച് ഉറവിട നശീകരണം തുടങ്ങിയവയും നടത്തി. അടുത്ത ഘട്ടത്തില്‍ തൊഴി ലുറപ്പ് തൊഴിലാളികള്‍ക്കും, മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്കും എലിപ്പനി പ്ര തിരോധ ഗുളിക വിതരണം നടത്തുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.സഞ്ജീവ് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി വിശദീകരിച്ചു. മഴക്കാല പ്രതിരോധ പ്രവര്‍ത്തന ബോധവല്‍ക്കരണ നോട്ടീസ് പ്രകാശനവും നടത്തി. ഷോളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എസ്.രാധ, സ്ഥിരം സമിതി അധ്യക്ഷന്‍ എം. ആര് ജിതേഷ്, ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ.വിനീത, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീരാഗ്, കൃഷി ഓഫിസര്‍ പി.വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
