അലനല്ലൂര്‍ : എവിന്‍ ചികിത്സാ സഹായ ഫണ്ടിലേക്ക് അലനല്ലൂര്‍ വഴങ്ങല്ലി നവോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സ്വരൂപിച്ച 20000 രൂപ ചികത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ക്ലബ് പ്രസിഡന്റ് അലി വഴങ്ങോടന്‍, ട്രഷറര്‍ റഫീഖ് എന്നിവരില്‍ നിന്നും സഹായധനം അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബക്കര്‍ മേലേകളത്തില്‍ ഏറ്റുവാങ്ങി. ചികിത്സാ സഹായസമിതി മറ്റുഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
