കുമരംപുത്തൂര്‍ : പയ്യനെടം ജി.എല്‍.പി. സ്കൂളില്‍ പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ മേല്‍ക്കൂരയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് നിര് വഹിച്ചു. പി.ടി.എ. ജനറല്‍ ബോഡിയോഗവും തിരഞ്ഞെടുപ്പും നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ പി.അജിത്ത്, പ്രധാന അധ്യാപകന് എം.എന്‍ കൃഷ്ണകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് പി.എ ഖദീജ ബീവി, അധ്യാപകന് വി.പി ഹംസക്കുട്ടി എന്നിവര്‍ സംസാരിച്ചു. പി.ടി.എ. ഭാരവാഹികള്‍: റാഫി മൈലംകോട്ടില്‍ (പ്രസിഡന്റ്), എം.കെ ഫൈസല്‍ (വൈസ് പ്രസിഡന്റ്), ഉഷ (എം.പി.ടി.എ. പ്രസിഡന്റ്), രമ്യ (വൈസ് പ്രസിഡന്റ്), സുനില്‍ പാണ്ടിക്കാട്, തൗഫീഖ് അക്കിപ്പാടം, ശശി പൂവത്തി ങ്ങല്‍, മനോജ് പയ്യനെടം, പി.റഫീഖ്, വി.പി ശകുന്തള, മുഹ്സിന, ഷാഹിറ, ദിവ്യ, ലേഖ, അശ്വതി, ജുവൈരിയ, അനിത, ജസീല, റിന്‍ഷിയ (എക്സി.അംഗം)
