രേഖകള്‍ പ്രകാരം 304 ലിറ്റര്‍ കീടനാശിനിയാണ് സൂക്ഷിച്ചിട്ടുള്ളത്
മണ്ണാര്‍ക്കാട് : പ്ലാന്റേഷന് കോര്‍പറേഷന്റെ തത്തേങ്ങലത്തെ കശുമാവിന്തോട്ട ത്തില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കാനുള്ള നടപടി തുടങ്ങി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടപടികള്‍. അതേസമയം എന്‍ഡോ സള്ഫാന് നിര്‍വീര്യമാക്കുന്നതിനായി ഇവിടെനിന്ന് എന്നുകൊണ്ടുപോകുമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വൈകാതെ തന്നെ മാരക കീടനാശിനി ഇവിടെ നിന്നും മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
രേഖകള്‍ പ്രകാരം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവ ണ്ടിത്തോട്ടത്തിലെ ഗോഡൗണില്‍ 304 ലിറ്റര്‍ കീടനാശിനിയാണ് സൂക്ഷിച്ചിട്ടുള്ളത്. നീ ക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേ തൃത്വത്തില്‍ പഴയ ബാരലുകളില്നിന്ന് പുതിയ ബാരലുകളിലേക്ക് എന്‍ഡോസള്‍ഫാന്‍ ശേഖരം കഴിഞ്ഞദിവസം മാറ്റിയത്. തോട്ടത്തിലെ തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചത്. ഇവര്‍ക്ക് പിപി കിറ്റടക്കമുള്ള സുരക്ഷാസംവിധാനങ്ങളും നല്‍കിയിരു ന്നു. നാല് പേര് പേര് ഗോഡൗണിനകത്ത് പ്രവേശിച്ച് ബാരലിലേക്ക് കീടനാശിനി മാറ്റുക യും മറ്റ് രണ്ട് പേര് ടോര്‍ച്ച് തെളിച്ച് വെളിച്ചം നല്‍കിയും സഹായിച്ചു. കീടനാശിനി ചോ രാതെ തന്നെയാണ് മാറ്റിയതെന്നും ഉപയോഗിച്ച സാധനങ്ങള്‍ മറ്റൊരു വീപ്പയിലിട്ട് ഭദ്ര മാക്കിയുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു.
നൊട്ടമല മുതല്‍ തത്തേങ്ങലംവരെ 442 ഹെക്ടറിലായി സ്ഥിതിചെയ്യുന്ന പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുവണ്ടിത്തോട്ടം 1981ലാണ് തുടങ്ങിയത്. അന്ന് മുതല്‍ എന്‍ഡോ സള്ഫാന് തളിച്ചിരുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 2000ലാണ് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഇതുപ്രകാരം മണ്ണാര്‍ക്കാട് എസ്റ്റേറ്റിലെ കശുവണ്ടിത്തോട്ടത്തില്‍ ബാക്കിവന്ന കീടനാ ശിനി 2012 ല്‍ ജില്ലാ ഭരണകൂടം ഇടപെട്ട് സുരക്ഷിതമായ പുതിയ ബാരലുകളിലേക്ക് മാറ്റിയിരുന്നു. കീടനാശിനി എത്രയുംവേഗം നീക്കംചെയ്യണമെന്ന പരാതികളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍, മാറ്റിസൂക്ഷിച്ച എന്ഡോസള്ഫാന്ശേഖരം പിന്നീടിതുവരെ ഗോഡൗണില്‍നിന്നും മാറ്റിയിട്ടില്ല.
വിഷയത്തില്‍, മനുഷ്യാവകാശകമ്മീഷന് 2022ലും 2023ലുമായി രണ്ടുതവണ ഇടപെട്ടി ട്ടും ഉത്തരവുകള്‍ നടപ്പിലായില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനും ഇതുസംബന്ധിച്ച് പൊതുപ്രവര്‍ത്തകര്‍ പരാതികള്‍ നല്കി. ദേശീയ ഹരിത ട്രൈബ്യൂ ണലും ഇടപെട്ടതോടെയാണ് നടപടികള്‍ക്ക് തുടക്കമായത്. ഇക്കഴിഞ്ഞ 19ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്ഡോസള്ഫാന്ശേഖരം ഉടന്‍ മാറ്റാനുള്ള നിര്‍ദേശമുയര്‍ന്നു. തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി പുതിയ ബാരലുകളിലേക്ക് മാറ്റിയത്. നീക്കംചെയ്യാന്‍ സൗകര്യമാകുന്ന വിധത്തില്‍ ചെറിയ ബാരലുകളിലേക്കാണ് മാറ്റിയി ട്ടുള്ളത്. റെവന്യു-ആരോഗ്യവകുപ്പ് പ്രതിനിധികള്‍, അഗ്നിരക്ഷാ സേന അംഗങ്ങള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
