മണ്ണാര്‍ക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) മെംപര്‍ഷിപ്പ് വിതരണ കാംപെയിന് പാലക്കാട് ജില്ലാതല ഉദ്ഘാടനം ഡോ.എം. ഫൈസല്‍ ബാബുവിന് അംഗത്വം നല്കി എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.പി.ജുനൈസ് അധ്യക്ഷനായി. സീനിയര്‍ മെമ്പര്‍ എ.പി അമീന്‍ദാസ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജാഫര്‍ ഓടക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ടി.സൈനുല്‍ ആബിദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം സലാഹുദ്ദീന്, ഡോ.ടി.കെ ജലീല്‍, ജില്ലാ സെക്രട്ടറി സി.പി സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
