മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് വളപ്പിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ തീരുമാനം. ഇതുപ്രകാരം മരംമുറിക്കാനുള്ള ലേലം നടപടികള്‍ 23ന് സ്റ്റേഷനില്‍ നടക്കും.അപകടകരമായ വിധത്തില്‍ നില്ക്കുന്ന 24 മരങ്ങള്‍ മുറിച്ചു നീക്കാനാണ് ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടിട്ടുള്ളത്. മട്ടി, വട്ട, പന, ചടച്ചി, അത്തി, ആല്, പ്ലാവിന്റെ ശിഖരങ്ങള്‍ തുടങ്ങിയവയാണ് മുറിച്ചുനീക്കേണ്ടത്.
മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂള്‍ കെട്ടിടത്തിനും പാറപ്പുറം വാര്‍ഡിലുള്ള പൊതുജന ങ്ങള്‍ക്കും ഭീഷണിയായാണ് മരങ്ങള്‍ നില്‍ക്കുന്നത്. സ്റ്റേഷന്വളപ്പിന്റെ തകര്‍ന്ന മതിലിനോടു ചേര്‍ന്നുളള മരങ്ങള്‍ കാറ്റിലും മഴയിലും ഏതുസമയവും പൊട്ടിയും കടപുഴകിയും വീഴാമെന്ന അവസ്ഥയിലാണ്. തകര്‍ന്ന മതിലും ഇതുവഴി യുള്ള യാത്രക്കാരില്‍ ഭീതിനിറക്കാന്തുടങ്ങിയിട്ട് കാലങ്ങളായി. മതില്പൊളിച്ചും മരം മുറിച്ചുനീക്കിയും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മണ്ണാര്ക്കാടുനടന്ന കരുതലും കൈതാങ്ങും അദാലത്തില്‍ വാര്‍ഡ് കൗണ്സിലറുള്പ്പടെയുള്ളവര് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിഷയം ഗൗരവ ത്തോടെ പരിഗണിക്കുകയും ചെയ്തു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി. എന്നാല്‍ മാസങ്ങളായിട്ടും ഉത്തരവ് നടപ്പിലായിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ചുള്ള നിര്ദേശംവന്നതും നടപടിക്രമങ്ങള്‍ വേഗത്തിലായതും.
ജില്ലാ പൊലിസ് മേധാവിയാണ് ലേലം ശരിവേക്കേണ്ടത്. നിരതദ്രവ്യമായ 6000രൂപ കെട്ടിവെച്ചതിനുശേഷം ബാക്കിതുകയും ലേലതുകയുടെ 18 ശതമാനം ജി.എസ്.ടിയും അഞ്ച് ശതമാനം വനവികസനനികുതിയും ലേലംകൊണ്ടയാള്‍ അടക്കണം. മരംമുറിച്ചു നീക്കുമ്പോള്‍ സ്ഥാവരജംഗമവസ്തുക്കള്ക്കുണ്ടാകുന്ന കേടുപാടുകളും മറ്റു അപകടങ്ങ ളുടെയും ഉത്തരവാദിത്വം ലേലംകൊണ്ടവര്ക്കാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവാ യശേഷം ഏഴുദിവസത്തിനകം മരങ്ങള്‍ മുറിച്ചുനീക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.
