മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കണ്ടമംഗലത്ത് 62കാരന് വെട്ടേറ്റ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പരിക്കേറ്റ പുറ്റാനിക്കാട് സ്വദേശി മുഹമ്മദാലിയുടെ മകന്റെ ഭാര്യ തിരു വിഴാംകുന്ന് കാപ്പുപറമ്പ് കളത്തുംപടിയന്‍ വീട്ടില്‍ ഷബ്ന (35)യെയാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകന്റെയും ഷബ്നയുടെയും പേരില്‍ സ്ഥലം വാങ്ങുന്നതിനായി വിറ്റ ഷബ്നയുടെ സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിലുള്ള വിരോധത്തിലാണ് തന്നെ ആക്രമിച്ചതെന്നാണ് മുഹമ്മദാലി പൊലിസിന് നല്‍കിയമൊഴി. അതേസമയം മക്കളുമൊത്ത് പുറ്റാനിക്കാ ടുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസിക്കാന്‍ ചെന്നതിലുള്ള വിരോധത്താല്‍ വീട്ടി ലേക്ക് കയറിയ തന്നെയും മര്‍ദിച്ചെന്ന് ഷബ്നയും മൊഴി നല്‍കിയിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെയാണ് ഷബ്നയെ പൊലിസ് അറസ്റ്റ് ചെയതത്.
