മണ്ണാര്‍ക്കാട് : തെങ്കര പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി മാതൃകപരമായ രീതിയിലാ ണ് നടപ്പിലാക്കുന്നതെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മണലടി ലക്ഷം വീട് നഗറില്‍ ചുവരിടിഞ്ഞ് വയോധിക മരിച്ച സംഭവത്തില്‍ ഗ്രാമ പഞ്ചായത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാ ക്കള്‍. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 269 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഈ ഭരണ സമിതി 242 പേര്‍ക്കും വീട് അനുവദിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച ജനപ്രതി നിധികളുടെ വാര്‍ഡുകളിലടക്കം രാഷ്ട്രീയം നോക്കാതെയാണ് വീടുകള്‍ നല്‍കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭ്യമാകുന്ന പക്ഷം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കും. അതേസമയം ലൈഫ് ഭവനപദ്ധതി ഗുണഭോക്താവായ ഫാത്തിമാ ബിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്തിന് മേല്കെട്ടിവെയ്ക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയം കളിക്കു കയാണ്. ഫാത്തിമാബി ഭവന പദ്ധതിയില്‍ കരാര്‍ വെച്ചപ്പോള്‍ നിലവിലുള്ള വീട് പൊ ളിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ലൈഫ് ഭവന പദ്ധതിയെ എം.എല്‍.എ ഉള്‍പ്പടെ ആക്ഷേപിക്കുന്നത് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമമാണെന്നും നേതാക്കള്‍ ആരോപിച്ചു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍, നേതാക്കളായ കെ.സുരേന്ദ്രന്, എ.അലവി, എം. വിനോദ്കുമാര്‍, ഭാസ്കരന് മുണ്ടക്കണ്ണി, കെ.സാവിത്രി, രമാസുകുമാരന്, കെ.പ്രസാദ്, നാസര്‍, ഉനൈസ് നെച്ചിയോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
