മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ രണ്ടാംദിവസവും കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. വല്ല്യാത്ത് തോമസിന്റെ തോട്ടത്തിലെ തെങ്ങുകളും വാഴകളും കമുകുമാണ് നശിപ്പിച്ചത്. തുടര്‍ന്ന് സമീപ തോട്ടങ്ങളിലുടെ കടന്നുപോയ കാട്ടാനകള്‍ അവിടെയും നാശനഷ്ടങ്ങള്‍ വരുത്തിയതായി കര്‍ഷകര്‍ പറഞ്ഞു. തിങ്കളാഴ്ചയും കാട്ടാനകൃഷി നശി പ്പിച്ചിരുന്നു. രാത്രിയില്‍ കാട്ടാനയെത്തുന്നത് പതിവായതോടെ മലയോര കര്‍ഷകരും നാട്ടുകാരും ആശങ്കയിലാണ്. കാട്ടാനകളെ തുരത്തണമെന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കൃഷിനാശമുണ്ടായ പ്രദേശം കെ.ശാന്തകുമാരി എം.എല്‍.എ. സന്ദര്‍ശിച്ചു. കര്‍ഷകരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ജനവാസമേഖലയിലെ കാട്ടാനശല്ല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. ജനപ്രതിനിധികള്‍, കര്‍ഷകര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഉടന്‍ യോഗം ചേരുമെന്നും അറി യിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, വാര്‍ഡ് മെമ്പര്‍ മിനിമോള്‍ ജോണ്‍, സി.പി.എം. ലോക്കല്‍ സെക്ര ട്ടറി നിസാര്‍ മുഹമ്മദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
