അലനല്ലൂര്‍ : വയാനാപക്ഷാചരണത്തോടനുബന്ധിച്ച് ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പി.എന്‍ പണിക്കര്‍ അനുസ്മരണവും വിജയോത്സവ വും നാളെ വൈകിട്ട് അഞ്ചിന് മൈത്രി നഗറില്‍ നടക്കും. എഴുത്തുകാരന് മനോജ് വീട്ടിക്കാട് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആര് പി.രഞ്ജിത്ത്, നൈസി ബെന്നി, വിജിലന്‍സ് സി.ഐ. പി.ജ്യോതീന്ദ്രകുമാര്‍, ചളവ ഗവ.യു.പി. സ്കൂള്‍ കെ.ആരിഫ് തുടങ്ങിയവര്‍ സംസാരിക്കും.
