തച്ചനാട്ടുകര: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ചെത്തല്ലൂര്‍ പൊതുജന വാ യനശാലയിലുള്ള ആയുഷ് യോഗാ ക്ലബിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗപ്രദര് ശനം നടന്നു. 15പേര് പങ്കെടുത്തു. മുറിയങ്കണ്ണി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലെ യോഗ ഇന്‍സ്ട്രക്ടര്‍ പി.എം സുരേഷ് നേതൃത്വം നല്കി. തച്ചനാട്ടുകര പഞ്ചായത്ത് അംഗങ്ങളായ പി.രാധാകൃഷ്ണന്, പി.എം ബിന്ദു, സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.എം ദിനേശന് എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര യോഗാദിനം പഞ്ചായത്ത് തല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ലെഗസി സ്കൂളില്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വഹിക്കും. വാര്‍ഡ് മെമ്പര്‍ രമണി അധ്യക്ഷ യാകും.
