കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്ക ന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനോത്സവം ‘വരവേല്‍പ്പ് 2025’ എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്ലസ് വണ്‍ പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.പി.ടി.എ. പ്രസിഡന്റ് വി. മനോജ്കുമാര്‍ അധ്യക്ഷനായി. സ്കൂള്‍ മനേജര്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍സിപ്പല്‍ ഷഫീഖ് റഹ്മാന്, പ്രധാന അധ്യാപിക സബിത, സ്റ്റാഫ് സെക്രട്ടറിമാരായ എന്‍.സുബൈര്‍, ടി.പി മുഹമ്മദ് മുസ്തഫ, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ജിതി സൂസന് ജോസഫ്, എം. കുഞ്ഞയമ്മു മാസ്റ്റര്‍, ആധ്യാപകരായ ജെസി, സുരേഷ് ബാബു, അനു മേരി മാത്യു, രോഷ്നി ദേവി തുടങ്ങിയവര്‍ സംസാരിച്ചു.
