സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും റാങ്കിങ് നല്‍കും
മണ്ണാര്‍ക്കാട് : സ്വച്ഛ്ഭാരത് മിഷന്റെ (ഗ്രാമീണ്‍) ഭാഗമായി രാജ്യവ്യാപകമായി ശുചിത്വ നിലവാര പരിശോധന നടത്തുന്നു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ചുമതലപ്പെ ടുത്തിയിട്ടുള്ള സ്വതന്ത്ര ഏജന്‍സിയുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. തദ്ദേ ശ സ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ഏകോപനം നടത്തും. നാളെ മുതല്‍ തുടങ്ങുന്ന സര്‍വേയില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 462 വില്ലേജുകളി ലാണ് പരിശോധന നടക്കുക. ഓരോ ജില്ലയിലും ജനസംഖ്യാടിസ്ഥാനത്തില്‍ കുറഞ്ഞത് 20 വില്ലേജുകള്‍ പരിശോധിക്കും. നാല് ഘട്ടങ്ങളിലായി നടത്തുന്ന സര്‍വേയില്‍ സ്കൂളു കള്‍, തദ്ദേശ സ്വയംഭരണ ഓഫിസുകള്‍, അങ്കണ്‍വാടികള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റു കള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ് സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങ ളിലെ ശുചിത്വ നിലവാരം വിലയിരുത്തപ്പെടും. പൊതു ശുചിത്വം, പൊതു ഇടങ്ങളിലെ മാലിന്യനിക്ഷേപം, ഖര-ദ്രവ മാലിന്യസംസ്കരണ മേഖലയില്‍ വില്ലേജ് തലത്തില്‍ സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയും റാങ്കിങ്ങിനു പരിഗണിക്കപ്പെടും.
വില്ലേജടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന 16-20 വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നട ത്തി ജൈവ-അജൈവ മാലിന്യസംസ്കരണ രീതികള്‍, വെളിയിട വിസര്‍ജന മുക്തമാ ണോ, ശുചിമുറി സംവിധാനങ്ങളുടെ വൃത്തിയും, പരിപാലനവും, ഉപയോഗവും, ജലല ഭ്യത, ശൗചാലയ മാലിന്യ ശാസ്ത്രീയ സംസ്കരണ രീതികള്‍ എന്നിവയും പരിശോധി ക്കും. കമ്മ്യൂണിറ്റി തലത്തില്‍ ശൗചാലയ മാലിന്യസംസ്കരണ സംവിധാനങ്ങള്‍, ഗോബ ര്‍ധന്‍ ബയോഗ്യാസ് പ്ലാന്റുകള്‍, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റുകള്‍ എന്നിവയു ടെ പ്രവര്‍ത്തനവും പ്രത്യേകം വിലയിരുത്തപ്പെടുന്നതാണ്.
സ്വച്ഛ് സര്‍വ്വേക്ഷണ്‍ (ഗ്രാമീണ്‍) 2025 എന്ന സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ അപ്ലി ക്കേഷന് ഉപയോഗിച്ച് പൊതുജനങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായം അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മൊബൈല്‍ ആപ്പിലൂടെ ജനത്തിന് നേരിട്ട് അഭിപ്രാ യം രേഖപ്പെടുത്തുവാന്‍ കഴിയും. സര്‍വേക്കു ശേഷം വൃത്തി കുറഞ്ഞയിടങ്ങളില്‍ കൂ ടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കും. ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും, പരിപാലിക്കുകയും ചെയ്യുക, അലക്ഷ്യമായി മാലിന്യ ങ്ങള് വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യാതെ ഹരിതകര്‍മസേനക്ക് കൈമാ റുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പൊതുയിടങ്ങളില്‍ മാലിന്യങ്ങള്‍ കൂട്ടിയിടാതെ നോക്കുക, ഖര-ദ്രവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ രീതിക ള്‍ അവലംബിക്കുക, പൊതുയിടങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക, എന്നീ മാര്‍ഗ്ഗങ്ങള്‍ വഴി ജില്ലയ്ക്ക് മികച്ച റാങ്കിങ് സ്വന്തമാക്കുവാന്‍ കഴിയുമെന്ന് ജില്ലാ ശുചി ത്വ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
