നിരത്തുകളില്‍ വാഹനാപകടങ്ങളും
മണ്ണാര്‍ക്കാട് : തോരാതെ പെയ്തമഴയില്‍ താലൂക്കില്‍ കെടുതികളും. ഒരു വീട് ഭാഗിക മായി തകര്‍ന്ന് വാസയോഗ്യമല്ലതായി. പുഴകളും തോടുകളും കരകവിഞ്ഞു. കോസ്വേ കള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി. നിരത്തുകളില്‍ പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ വാഹനാപകടങ്ങളും സംഭവിച്ചു.

തച്ചമ്പാറ പാലക്കയം കുണ്ടംപൊട്ടി ഇഞ്ചിക്കുന്ന് ഭാഗത്തുണ്ടായ കനത്തമഴയിലാണ് കോട്ടയില്‍ ബാബു എന്നയാളുടെ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞുവീണത്. ഇതോടെ ഇവിടെ താമസം സാധ്യമല്ലാതായി. കുടുംബം സമീപത്തെ ബന്ധുവീട്ടിലേക്ക് മാറിതാമസിക്കാമെന്ന് പറഞ്ഞതായി റെവന്യുവകുപ്പ് അധികൃതര്‍ അറിയിച്ചു. സൈലന്റ്വാലി മലനിരകളിലുണ്ടായ കനത്തമഴ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍ പുഴകളിലെ ജലനിരപ്പ് കുത്തനെ ഉയര്‍ത്തി.

കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണ വെള്ളത്തില്‍മുങ്ങി. ഇരുകരകളിലേയും കൃഷിയിടങ്ങളിലേക്കും വെള്ളംകയറി. തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിപ്പുഴക്ക് കുറുകെയുള്ള കോല്‍പാടം കോസ് വേയും വെള്ളത്തിന ടിയിലായി. ഇതോടെ കാഞ്ഞിരത്ത് നിന്നും തെങ്കരയിലേക്കും തിരിച്ചുമുള്ള യാത്ര പ്ര തിസന്ധിയിലായി.

പുഴകരകവിഞ്ഞ് വെള്ളം റോഡിലേക്കുമെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയാ യിരു ന്നു സംഭവം. വൈകിട്ടോടെ ഞെട്ടരക്കടവ് – പൊമ്പ്ര പാലത്തിനൊപ്പവും പുഴയില്‍ വെള്ളമുയര്‍ന്നു. അലനല്ലൂരില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെയുള്ള കണ്ണംകുണ്ട് കോസ് വേയിലും മഴയത്ത് പതിവുപോലെ വെള്ളംകയറി.

പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ, കുന്തിപ്പുഴ പാലം, കൊമ്പം കൊട ക്കാട് ഭാഗത്തും, കോങ്ങാട് റൂട്ടില്‍ പള്ളിക്കുറിപ്പിലുമാണ് വിവിധസമയങ്ങളില്‍ വാഹ നാപകടങ്ങള് സംഭവിച്ചത്. എട്ടോളം പേര്‍ക്ക് പരിക്കേറ്റു.

കുന്തിപ്പുഴ പാലത്തില്‍ ലോറി മറിഞ്ഞാണ് അപകടം. കരിമ്പ പള്ളിപ്പടിയില്‍ ലോറി യും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേ റ്റു. കൊടക്കാട് കൊമ്പം ഭാഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടി യിടിക്കുകയായിരുന്നു. പള്ളിക്കുറുപ്പ് ഭാഗത്ത് കാറും സ്കൂട്ടറും തമ്മിലാണ് കൂട്ടിയി ടിച്ചത്. രണ്ട് അപകടങ്ങളി ലുമായി രണ്ട് വീതം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
