അലനല്ലൂര്‍: കേരളത്തിന്റെ നട്ടെല്ലും നാടിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വലിയ പങ്കും വഹിച്ചുകൊണ്ടിരിക്കുന്ന പ്രവാസി കള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ദൈനംദിന ചെലവ് കഴിഞ്ഞ് നാട്ടിലേക്കയക്കുന്ന തുക ആശ്രയിച്ചാണ് അവരുടെ കുടുംബം കഴിഞ്ഞ് പോയിരുന്നത്.കോവിഡ് 19 പശ്ചാതലത്തില്‍ പ്രവാസിക ളുടെ ജോലിയും വരുമാനവും ഇല്ലാതായിരിക്കുകയാണ്. ഈ സഹ ചര്യത്തിലാണ് പ്രവാസി മലയാളികളുടെ കുടുംബത്തിന് പലിശ രഹിത വായ്പക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് റഷീദ് ആലായന്‍ മുഖ്യമന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയച്ചത്. വായ്പയുടെ 50% സംസ്ഥാന സര്‍ക്കാരും ബാക്കി വരുന്നത് തൃതല പഞ്ചായത്തു കള്‍ക്ക് വീതം വെച്ച് നല്‍കണമെന്നും, സഹകരണ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ട് നിലവിലുള്ള പലിശ നിരക്കില്‍ മാറ്റം വരുത്തു കയും, ഉയര്‍ന്ന സബ്‌സിഡി നല്‍കുകയും, പ്രവാസികളുടെ ഭാര്യമാരുടെ പേരില്‍ വായ്പ നല്‍കി, തിരിച്ചടവ് കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവക്ക് ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ടു.