കാഞ്ഞിരപ്പുഴ : ജലനിരപ്പ് ഉയര്‍ന്നതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറന്നു. കാലവര്‍ഷമെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.40നാണ് അണക്കെട്ടിലെ മൂന്ന് ഷട്ടറുകളില്‍ നടുവി ലുള്ള ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ തുറന്നത്. വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയും വരുംദിവസങ്ങളിലുള്ള മഴജാഗ്രതാ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് ജല സേചനവകുപ്പിന്റെ നടപടി. പുഴയിലെ വെള്ളത്തിന്റെ അളവ് ഉയരുവാന് സാധ്യ തയുള്ളതിനാല് പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്ദ്ദേ ശമുണ്ട്.ഈവര്‍ഷം ശക്തമായ മഴയെ തുടര്‍ന്ന് മെയ് 31ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. കാലവര്‍ഷത്തിന്റെ തുടക്കത്തിലേ ജില്ലയില്‍ ആദ്യം ഷട്ടര്‍ തുറന്നത് കാഞ്ഞിരപ്പുഴ അണക്കെട്ടിലായിരു ന്നു.മഴകുറഞ്ഞതിനാല്‍ രണ്ട് ദിവസത്തിന് ശേഷം അടച്ചു. ഇന്ന് ഷട്ടര്‍ തുറക്കുന്ന സമയത്ത് 94.44 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
