മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ സാക്ഷരതാ മിഷന് നടത്തുന്ന വിവിധ തുല്യത കോഴ് സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത, പച്ച മലയാളം കോഴ്സുകളിലേക്കാണ് നിലവില്‍ അപേക്ഷിക്കാനുള്ള അവസരം. അവസാന തീയതി ജൂണ്‍ 30. പത്താംതരം തുല്യത: 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ്സ് യോഗ്യത നിര്‍ബന്ധം. ഹയര്‍സെക്കന്‍ഡറി തുല്യത: 22 വയസ്സ് പൂര്‍ത്തി യായവര്‍ക്ക് അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യാം. പത്താംതരം വിജയിച്ചവര്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. പച്ചമലയാളം സര്ട്ടി ഫിക്കറ്റ് കോഴ്സ്: പത്താംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്സിലേക്ക് pachamalayalam.keltron.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0491-2505179 ഇ-മെയില്‍-pkd.literacy@gmail.com
