പുലാപ്പറ്റ : കടമ്പഴിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി, ഐഎൻടി യുസി എന്നിവയുടെ നേതൃത്വത്തിൽ പി.ബാലൻ അനുസ്മരണം നടത്തി. 21ആം ചരമ വാർഷികതോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ യോഗം, പുഷ്പാ ർച്ചന എന്നിവ ഉണ്ടായി. മുതിർന്ന അംഗം ടി.ബാലകൃഷ്ണൻ വിളക്ക് കൊളുത്തി ഉദ്ഘാട നം ചെയ്തു. ഐഎൻടിയുസി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി.കെ. അഭിലാഷ് ചന്ദ്രൻ അധ്യക്ഷനായി. സി.പി.സുകുമാരൻ, പി.എൽ.ജോജോമോൻ, സുനിൽ,വിശ്വനാഥൻ, ചാമി, സി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
