മണ്ണാര്‍ക്കാട് :ശിവന്‍കുന്ന് വടക്കേക്കര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് ഉന്നതവിജയികളെ അനു മോദിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ടി.ആര് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സി. ഡി.എസ്. ചെയര്‍പേഴ്സണ്‍ റജീന ഊര്‍മിള, ആശാവര്‍ക്കര്‍ സൗമ്യ, കെ. ചന്ദ്രന്, ഹസന് മുഹമ്മദ്, എന്‍.ആര് അരുണ എന്നിവര്‍ സംസാരിച്ചു.
