കോട്ടോപ്പാടം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്കൂളിലെ ദേശീയ ഹരിതസേനയുട നേതൃത്വത്തില്‍ വനപ്രദേശത്ത് വിത്തുണ്ടകളെറി ഞ്ഞു. വിദ്യാര്‍ഥികളും സൈലന്റ് വാലി വനംഡിവിഷനും തയാറാക്കിയ വിത്തുണ്ടക ളാണ് അമ്പലപ്പാറ കരടിയോട് വനപ്രദേശത്ത് നിക്ഷേപിച്ചത്. സൈലന്റ് വാലി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ് വിഷ്ണു ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിതസേന കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ജോസ് അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.എസ് ശ്രീവ ത്സന്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പോണ്‍സണ്‍ ജോര്‍ജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.എ അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ നിതിന്‍, നിശാല്‍, വാച്ചര്‍ മാരായ ഷാജി, സാജന്, സുരേഷ്, അധ്യാപകരായ എ.ജയചന്ദ്രന്, കെ.രഞ്ജിത്ത്, കെ.ജി മണികണ്ഠന്, കെ.റാഫത്ത്, കെ.മുനീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
