കോട്ടോപ്പാടം : ബലിപെരുന്നാളിനോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സര ങ്ങള് ആവേശമായി. പാട്ടും പറച്ചിലും, മൈലാഞ്ചി മൊഞ്ച്, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാണം എന്നിവയാണ് നടന്നത്. ക്ലാസ് അടിസ്ഥആനത്തിലായിരുന്നു മത്സരം. അമ്പതില്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് വഹീദ് മാസ്റ്റര്‍ പാട്ടുംപറച്ചിലും പരിപാടിക്ക് നേതൃത്വം നല്കി. അധ്യാപകരായ റൈഹാനത്ത്, ബിന്ദു പി.വര്‍ഗീസ്, അബ്ദുല്‍ കരീം, ഹാരിസ് കോലോത്തൊടി, മുഹമ്മദ് പാഷ, അലിഫ് അറബിക് ക്ലബ് കണ്‍വീനര്‍ ഷിഹാ ബുദ്ദീന്‍ നാലകത്ത്, സീനത്ത്, ഫസീല, ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
