കാഞ്ഞിരപ്പുഴ : പൂഞ്ചോല ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തിക്കിട യാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മണിക്കൂറുകളോളം തോട്ടങ്ങളിലൂടേയും വീടുകള്‍ക്ക് സമീപത്തുകൂടെയും കാട്ടാന വിഹരിച്ചു. ഇതിനിടെ ഒരുതവണ പൂഞ്ചോല ജി.എല്‍.പി. സ്കൂളിന്റെ അടുത്തുമെത്തി. രാവിലെയായതിനാല്‍ കുട്ടികള്‍ ഇല്ലാതിരു ന്നത് ഭാഗ്യമായി. പെരുമലയില്‍ നിന്നും കാടിറങ്ങിയെത്തിയ കൊമ്പനാണ് കുരിശടി പള്ളിക്ക് സമീപമെത്തിയത്. ബിജുമോന് കടുകമാക്കന്റെ പൈനാപ്പിള്‍ തോട്ടത്തിലെ നൂറിലേറെ പൈനാപ്പിള്‍ കൃഷി നശിപ്പിച്ചു. വീടുകള്‍ക്കും തോട്ടത്തിലുടെയും കാട്ടാന ഓടിയതോടെ പാങ്ങോട്, മാന്തോണി എന്നിവിടങ്ങളില്‍ ഭീതിസൃഷ്ടിച്ചു. വിവരമറിയിച്ച പ്രകാരമെത്തിയ വനപാലകരും ആര്.ആര്.ടിയും നാട്ടുകാരും ചേര്‍ന്ന് രാവിലെ ഒമ്പത് മണിയോടെ കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി.
