മണ്ണാര്‍ക്കാട് : പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാ ഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിത സമയ ക്രമം പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: ലംപ്സം ഗ്രാന്റ്, വിദ്യാഭ്യാസ സഹായം, മാസംതോ റും സ്റ്റൈപ്പൻഡ്, വിദ്യാവികാസ് നിധി എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതിക്ക് 2025 ജൂൺ 1 മുതൽ 30 വരെ അപേക്ഷിക്കാം.
സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ്: ഒൻപതും പത്തും ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനും (കോമ്പോണന്റ് 1), അപകടകര മായ തൊഴിലുകളിൽ ഏർപ്പെട്ടുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പിനും (കോമ്പോ ണന്റ് 2) 2025 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ അപേക്ഷ സമർപ്പിക്കാം.
ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർ ഷിപ്പ്: 2024-25 വർഷത്തെ പുതുക്കൽ അപേക്ഷകൾ 2025 മെയ് 25 മുതൽ 31 വരെയും , പുതിയ അപേക്ഷകൾ 2025 ജൂൺ 1 മുതൽ 30 വരെയും സ്വീകരിക്കും. 2025-26 വർഷ ത്തെ പുതുക്കലിനും പുതിയ അപേക്ഷകൾക്കും 2025 ജൂൺ 15 മുതൽ ജൂലൈ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: ഒന്നാം ഘട്ട അപേക്ഷകൾ 2025 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയും, രണ്ടാം ഘട്ട അപേക്ഷകൾ 2025 നവംബർ 1 മുതൽ ഡിസംബർ 31 വരെയും സമർപ്പിക്കാം.
