മണ്ണാര്‍ക്കാട് : കരിമ്പുഴ പഞ്ചായത്തിലെ കരുവാരക്കാടില് നിരോധിത പുകയില ഉല്പ്പ ന്ന നിര്‍മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ കൂടി മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കരിമ്പുഴ ആറ്റാശ്ശേരി പറമ്പില്‍പീടിക വീട്ടില്‍ നസീര്‍ ഹുസൈന് (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കരിപ്പമണ്ണ ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായ തെന്ന് പൊലിസ് അറിയിച്ചു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞമാസം 24നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പുകയില നിര്‍മാണ കേ ന്ദ്രം കണ്ടെത്തിയത്. നാലുവശവും മതില്കെട്ടിമറച്ച ഗോഡൗണില്‍ നിരോധിത പുക യില ഉല്‍പ്പന്നങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ചി ട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവി ടെ നിന്നും പുകയില ഉല്‍പ്പന്ന നിര്‍മാണത്തിനുള്ള യന്ത്രസാമഗ്രികള്‍, അസംസ്കൃത വസ്തുക്കള്‍, വില്‍പ്പനക്കായി സൂക്ഷിച്ചുവച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ക ണ്ടെടുത്തിരുന്നു.നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന രണ്ട് രാജസ്ഥാന് സ്വദേശികളായ യുവാ ക്കളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത, കോട്പ, ജുവൈനല്‍ ജസ്റ്റിസ് ആക്ട് , കേരള പൊലിസ് ആക്ട് എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു. നസീര്‍ ഹുസൈന് ഉള്‍പ്പെടെ നാല് പേരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും സി.ഐ. എം.ബി രാജേഷ് അറിയിച്ചു.
