ജില്ലാതല പ്രവേശനോത്സവം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പാലക്കാട് : സമൂഹത്തില്‍ താഴെ തട്ടിലുള്ള വിദ്യാര്‍ഥികളുടെ ജീവിതാവസ്ഥ പരിശോ ധിച്ച് സമൂഹത്തിന്റെ മുന്നില്‍ എത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി. ഉമ്മിനി ഗവ. ഹൈസ്കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ ജീവിതാവസ്ഥ പരിശോധിക്കുന്നതില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രാധാന്യം നല്കണമെ ന്നും മന്ത്രി. സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാ ണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറ ഞ്ഞു. കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരാവണം, അതിനായി വിദ്യാര്‍ഥികളെ പ്രാപ്ത രാക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കൂടാതെ വിവിധ മേഖലകളില്‍ ഉന്നതിയിലെത്തി യവരുടെ ജീവിതം പ്രചോദനമാക്കണമെന്നും മന്ത്രി പറഞ്ഞു.
എ.പ്രഭാകരന് എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന് എം.പി മുഖ്യാതിഥിയാ യി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നവാഗതരെ സ്വാഗതം ചെയ്തു. കാ യിക പ്രതിഭകള്‍ക്കുള്ള അനുമോദനം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക നിര്‍വഹിച്ചു. അകത്തേ ത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന് യു.എസ.്എസ് വിജയി കള്‍ക്ക് അനുമോദനം അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.കെ ജയപ്രകാശ്, അക ത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്, അകത്തേത്തറ ഗ്രാമപഞ്ചാ യത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു മുരളി, ഡിഡിഇ ഇന്‍ ചാര്‍ജ് ടിപി.സലീന, പാലക്കാട് ഡി.ഇ.ഒ ആസിഫ് അലിയാര് , വിദ്യാകിരണം കോര്‍ഡി നേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, കെ.എസ.്ടി.എ ജില്ലാ സെക്രട്ടറി കെ. അജില, പി.ടി.എ പ്രസിഡന്റ് സി. ശിവരാമന്, എം.പി.ടി.എ പ്രസിഡന്റ് ജെ.കെ റീജ, പ്രധാന അധ്യാപിക കെ.പി. സുജാത എന്നിവര്‍ പങ്കെടുത്തു.
