മണ്ണാര്‍ക്കാട് : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അപ്രകാശിതകൃതികള്ക്ക് ഏര്‍പ്പെടുത്തിയ 2024-25ലെ കൃതി സ്റ്റേറ്റ് വെല്‍ഫെയര്‍ അവാര്‍ഡിന് സാഹിത്യവിമര്‍ശനം വിഭാഗത്തില്‍ ഡോ. സി. ഗണേഷ് രചിച്ച ആത്മാനന്ദങ്ങള് എന്ന കൃതിയും സാഹിത്യപഠനം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ ഡോ. അശോക് ഡിക്രൂസ് രചിച്ച മലയാളഗവേഷണം കതിരും പതിരും, ലൂസിഫര്‍ സ്വര്‍ഗത്തിലേക്ക് അയച്ച കത്തുകള്‍ എന്നീ കൃതികളും അര്‍ഹമാ യി. രണ്ടു പേരും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യരചനാ സ്കൂ ളിലെ അധ്യാപകരാണ്. വ്യത്യസ്ത മേഖലകളിലായി മുപ്പതോളം കൃതികളുടെ രചയി താവാണ് ഡോ. സി. ഗണേഷ്. വ്യത്യസ്ത മേഖലകളിലായി നാല്പതിലേറെ കൃതികള്‍ ഡോ. അശോക് ഡിക്രൂസ് രചിച്ചിട്ടുണ്ട്. പുരസ്കാരം ലഭിച്ച കൃതികള്‍ മലയാള സാഹി ത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് പുസ്തകമായി പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 31ന് തിരുവനന്തപുരം കഴക്കൂട്ടം എന്‍.എസ്.എസ്. മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നേടിയ കൃതികളുടെ പ്രകാശനം നടക്കും.
