എടത്തനാട്ടുകര: മുണ്ടക്കുന്ന് എ എല്‍ പി സ്കൂളില്‍ പ്രവേശനോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദ്യാലയ സമിതകള്‍ യോഗം ചേര്‍ന്നു. പുതുതായി ആരംഭിക്കുന്ന കിഡ്സ് പാര്‍ക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജ്ന സത്താറും പ്രവേശ നോത്സവം കോട്ടോപ്പാടം പഞ്ചായത്ത് അംഗം ഒ.ആയിഷ ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്യും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നതിനുള്ള ആദ്യ ഘട്ടം കുട്ടിയെ അറിയാന്‍ ‘അരികിലേക്ക്’ എന്ന പേരില്‍ ഓരോ കുട്ടിയുടെയും ഗൃഹ സന്ദര്‍ശനങ്ങള്‍ ക്ലാസ് അധ്യാപകര്‍ പൂര്‍ത്തിയാക്കി.സ്കൂള്‍ ജാഗ്രത സമിതി യോഗം ചേര്‍ന്ന് സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കി. പോഷകാഹാരം എന്ന ലക്ഷ്യത്തിനു വേണ്ടി സ്കൂള്‍ പച്ചക്കറിത്തോട്ടം നേരത്തെ തന്നെ പി ടി എ യുടെ നേതൃ ത്വത്തില്‍ അവധിക്കാലത്ത് സജ്ജമാക്കിയിരുന്നു. കാലാവര്‍ഷം നേരത്തെ എത്തിയതി നാല് ജൂണ്‍ പകുതിയോടെ തന്നെ ആദ്യ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് പ്രതീ ക്ഷ. മികച്ച ഉച്ചഭക്ഷണത്തിലേക്ക് ശുദ്ധമായ വെളിച്ചെണ്ണ, മല്ലി, മഞ്ഞപ്പൊടി ഉള്‍പ്പെടെ യുള്ള മസാലപ്പൊടികള്‍, നാളികേരം എന്നിവ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍ ഉച്ചഭക്ഷണ സമിതിക്ക് കൈമാറി. പ്രവേശനോത്സവത്തിന്റെ ഭാഗമായി പുതുതായി സ്കൂളില്‍ എത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനവും കൂടാതെ പായസം, കബ്സ എന്നിവയും ഒരുക്കുമെന്ന് പി ടി എ ഭാരവാഹികള്‍ അറിയിച്ചു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര, എം പി ടി എ പ്രസിഡന്റ് രത്നവല്ലി, മാനേജര്‍ പി.ജയശങ്കരന്‍, ഒ.ബിന്ദു, പി.ഹംസ, അബ്ദുല്‍ ഗഫൂര്‍, ജിതേഷ്, സീനത്ത്, റുക്സാന എന്നിവര്‍ സംസാരിച്ചു.
