പാലക്കാട് :ജില്ലയില്‍ നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ഊത്ത പിടുത്തം സര്‍ക്കാര്‍ നിയമ പരമായി നിരോധിരിച്ചിട്ടുള്ളതാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മഴ പെയതു വെള്ളം വരുമ്പോള്‍ മീനുകള്‍ മുട്ടയിടുന്നതിനായി കൂട്ടത്തോടെ പുഴയിലൂടെയും കൈതോടുകളിലൂടെയും ഒഴുക്കിനെതിരായി സഞ്ചരിക്കും. മീനുകളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസം സൃഷ്ടിച്ചുകൊണ്ട് വലകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കു ന്നതും മീനുകളെ പിടിക്കുന്നതും കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരവും ആറ് മാസം തടവും 15000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ഊത്ത പിടിക്കുകയും, മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന തരത്തില്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
