മണ്ണാര്‍ക്കാട് : സേട്ട് സാഹിബ് സെന്റര്‍ മണ്ണാര്‍ക്കാട് ചാപ്റ്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികളെ അനുമോദിച്ചു. ലഹരിവിരുദ്ധ ക്ലാസും നിര്‍ധനവിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. സംസ്ഥാന വഖഫ് ബോര്‍ഡ് എക്സി. ഓഫിസര്‍ അബ്ദുല്‍ നാസര്‍ മെഹ്ബൂബി ഉദ്ഘാടനം ചെയ്തു. മണ്ണാര് ക്കാട് സേട്ട് സാഹിബ് സെന്റര്‍ ചെയര്മാന് കെ.വി അമീര്‍ പഠനോപകരണ വിതരണം നിര്‍വഹിച്ചു. ശിഹാബ് മൈലാംപാടം അധ്യക്ഷനായി. നെച്ചുള്ളി സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് മുസ്തഫ നെച്ചുള്ളി, ഭാരവാഹികലായ അബ്ദുറഫീഖ്, ബഷീര്‍ പുളിക്കല്‍, മുഹമ്മദ് റിയാസ് നിസാമി, അന്‍വര്‍ കൊമ്പം തുടങ്ങിയവര്‍ സംസാരിച്ചു.
