മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാ പകന്‍ ഷമീര്‍ മൂഴിയന്‍ കല്ലടി കോളേജിലെ എക്കണോമിക്സ് റിസര്‍ച്ച് സെന്ററില്‍ നിന്നും ഗവേഷണം പൂര്‍ത്തീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി കരസ്ഥമാക്കി.കല്ലടി കോളേജിലെ സാമ്പത്തിക ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുളള ആദ്യത്തെ പി.എച്ച്.ഡിയാണിത്. മമ്പാട് എം.ഇ.എസ് കോളേജിലെ അസോ സിയേറ്റ് പ്രൊഫ. ഡോ.പി. ആസാദിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തി യാക്കിയത്. ‘വികസന പ്രേരിതമായ കുടിയൊഴിപ്പിക്കല്‍ : കേരളത്തിലെ ദേശീയ പാത-66 വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കൊണ്ടോട്ടി തറയിട്ടാല്‍ പരേതനായ മൂഴിയന്‍ അലവിയുടെയും പുല്‍പ്പാടന്‍ ആമിന യുടെയും മകനാണ്. ഭാര്യ : ടി. മുബീന
