മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ കെമിസ്ട്രി ഗവേഷണ കേന്ദ്രത്തില്‍ നിന്നും കെ.സ്നിഗ്ദക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി. ലഭിച്ചു. കല്ലടി കോളേജിലെ രസതന്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുളള ആദ്യത്തെ പി.എച്ച്.ഡിയാണിത്. കോളജിലെ രസതന്ത്ര വിഭാഗം മേധാവി ഡോ.ടി.എന്‍ മുഹമ്മദ് മുസ്തഫയുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ‘ജൈവശാസ്ത്ര പരവും വ്യാവസായികവുമായി പ്രാധാന്യമുള്ള ഹെറ്ററോസൈക്ലിക് സംയുക്തങ്ങളുടെ ഹരിത രസതന്ത്രത്തിലൂടെയുള്ള നിര്‍മ്മാണം’ ആയിരുന്നു പഠന വിഷയം. തൃത്താല കണ്ണന്നൂര്‍ ഉള്ളാമ്പില് പറമ്പില്‍ പരേതനായ കുമാരന്റെയും സരോജിനിയുടെയും മകളാണ്. സഹോദരി സ്നിജ.
