മണ്ണാര്‍ക്കാട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ഇഖ്റഅ് പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ സി.കെ മുഹമ്മദ് സ്വാദിഖ് മുസ്്ലിയാര്‍ (80) നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മുണ്ടേക്കരാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, അല്‍ മുഅല്ലിം, സന്തുഷ്ടകുടുംബം, കുരുന്നുകള്‍ എന്നീ മാസിക കളുടെ പബ്ലിഷര്‍, സമസ്ത കേരള ഇസ്്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പാലക്കാട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറി, പട്ടിക്കാ ട് ജാമിഅ നൂരിയ്യ അറബിക് കോളജ്, എം.ഇ.എ എന്‍ജിനിയറിങ് കോളജ് നന്ദി ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗം, ജാമിഅ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ക്രസന്റ് ബോഡി ങ്ങ് മദ്റസ കണ്‍വീനര്‍, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കമ്മിറ്റി, വല്ലപ്പുഴ എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ്, പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്്ലാമിക് കോംപ്ലക്സ്, തലശ്ശേരി എം.എസ്.എ ബനാത്ത് യതീം ഖാന, കോടനാട് സിദ്ദീഖുല്‍ അക്ബര്‍ ബനാത്ത് യതീംഖാന, കൊണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്്ലാമിക് സെന്റര്‍, കാരാ കുര്‍ശ്ശി ദാറുത്തഖ് വ യതീംഖാന, അട്ടപ്പാടി ശംസുല്‍ ഉലമ ഇസ്്ലാമിക് സെന്റര്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്.

1941 ജനുവരി 14ന് മണ്ണാര്‍ക്കാട് മുണ്ടേക്കരാട് സൂപ്പി അഹമ്മദി ന്റെയും ആമിനയുടേയും മകനായി ജനിച്ചു. മണ്ണാര്‍ക്കാട് പെരുമ്പടാരി ഗവ. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കുമരം പുത്തൂര്‍, പരപ്പനങ്ങാടി പള്ളി ദര്‍സുകള്‍ക്ക് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം.ഇ.കെ അബൂബക്കര്‍ മുസ്്ലി യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്ലിയാര്‍ എന്നിവരുടെ ശിഷ്യ നാണ്.പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സമസ്ത ജംഇയ്യുത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസ്്ലിയാര്‍ സഹപാഠികളാണ്. 1967 മുതല്‍ 78 വരെ പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന പ്രിന്‍സിപ്പാള്‍, കുളപ്പറമ്പ് ജുമാമസ്ജിദ്, പട്ടാമ്പി ജുമാമസ്ജിദ് മുദരിസ് പെരുമ്പടപ്പ് പുത്തന്‍പള്ളി അഷ്റഫീയ അറബിക് കോളജ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ ജമീല. മക്കള്‍ സുമയ്യ, സരിയ്യ, സുഹൈല്‍, സഹ്്ല, ഷമീമ, സദഖത്തുല്ല. മരുമക്കള്‍ പി.പി ഹംസ ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, ടി.ടി ഉസ്മാന്‍ ഫൈസി, എം.ടി മുസ്തഫ അഷ്റഫി, വഹീദ, മജീദ ഫര്‍സാന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!