ഒരാഴ്ചക്കിടെ ഭാഗികമായി തകര്‍ന്നത് 37 വീടുകള്‍
മണ്ണാര്‍ക്കാട് : കനത്തകാറ്റിലും മഴയിലും താലൂക്കില്‍ വ്യാപകനാശനഷ്ടം. പലയിട ങ്ങളിലും വീടുകള്‍ തകര്‍ന്നതിന് പുറമെ കൃഷിനാശവുമുണ്ടായി. വൈദ്യുതിവിതര ണവും പ്രതിസന്ധിയിലായി. അതിശക്തമായ മഴ തുടരുന്നത് മലയോരമേഖലയേയും ആശങ്കയിലാക്കുന്നുണ്ട്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 37 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. തച്ചമ്പാറ പഞ്ചായത്തിലാണ് കൂടുതലും വീടുക ള്‍ തകര്‍ന്നത്. ആളപായമില്ല.
തച്ചമ്പാറ പഞ്ചായത്തിലെ കൂറ്റമ്പാടം കുന്നംതിരുത്തി രാധാകൃഷ്ണന്, കോഴിയോട് ശോശാമ്മ ഈപ്പന്,വളഞ്ഞപാലം മച്ചിങ്ങല്‍ പ്രമീള, പാലക്കയം നിരവ് നാഗമറ്റം ബിജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മരവും തെങ്ങും കവുങ്ങുമെല്ലാം വീടിന് മുകളി ല്‍ പതിച്ചതാണ് നാശനഷ്ടത്തിന് ഇടയാക്കിയത്. ഇതില്‍ രാധാകൃഷ്ണന്റെ കാറും കാര്‍ ഷെഡ്ഡും തെങ്ങ് കടപൊട്ടിവീണ് നാശനഷ്ടം സംഭവിച്ചു. കോട്ടോപ്പാടം പഞ്ചായത്തില്‍ പുറമ്പോക്കില്‍ കുഞ്ഞിലക്ഷ്മി, അരിയൂര്‍ ചേരന്കുണ്ടില് മണികണ്ഠന്, കൊടക്കാട് കോഴിശ്ശേരി ചേക്കാമ, അരിയൂര്‍ പാലോട്ട് വീട്ടില്‍ വെളുത്ത എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കും മരംവീണ് നാശനഷ്ടം നേരിട്ടു.
അലനല്ലൂര്‍ പഞ്ചായത്തില്‍ ഉപ്പുകുളം ആര്യാടന്വീട്ടില് ഇസ്മായില്‍, ചേലക്കുന്ന് കൃഷ്ണ കുമാര്‍, ചേലക്കുന്ന് ചന്ദ്രിക എന്നിവരുടെ വീടുകളിലേക്കും മരംവീണു. തെങ്കര പഞ്ചാ യത്തില്‍ മുതലക്കുളം പുത്തന്‍പുര മുഹമ്മദാലി, കൈനിക്കോട് മലമ്പരക്കല് കൃഷ്ണകു മാരി എന്നിവരുടെ വീടുകളും മരം വീണ് തകര്‍ന്നു. കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പയ്യനെടം അരങ്ങത്തുകുളം സുരേഷിന്റെ വീടിന് മുകളിലേക്ക് ഷീറ്റ് വീണും നാശമു ണ്ടായി. പൂഞ്ചോല കന്നുംകുളമ്പില്‍ തോമസിന്റെ വീടിന് മുകളിലേക്ക് കമുക് പൊട്ടി വീണു. തെങ്കര വെള്ളാരംകുന്ന് പറമ്മേപള്ളിയില് കുരിക്കള്‍ ഷൗക്കത്തിന്റെ ടീന്‍ മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാറ്റത്ത് പറന്നുപോയിരുന്നു.
കാറ്റത്ത് മരങ്ങളും ശിഖിരങ്ങളും പൊട്ടി വൈദ്യുതി ലൈനിലേക്ക് പതിച്ച് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.11 കെവി ലൈനിലും പാലക്കാട് നിന്നുള്ള 110 കെ.വി ലൈ നുകളിലേക്കും മരങ്ങള്‍ വീണതും വൈദ്യുതി പ്രശ്നംരൂക്ഷമാക്കി. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടത് മണ്ണാര്‍ക്കാട് നഗരത്തിലുള്‍പ്പെടെ ബുദ്ധിമുട്ടുണ്ടാക്കി. കെ. എസ്.ഇ.ബി. ജീവനക്കാര്‍ രാത്രിയും പകലുമായി കനത്തമഴയേയും വകവെയ്ക്കാതെ പ്രവര്‍ത്തിച്ചാണ് വൈദ്യുതിപ്രശ്നം പരിഹരിച്ചത്. 51 എച്ച്ടി തൂണുകളും 19 എച്ച്ടി തൂണു കളുമാണ് തകര്‍ന്നത്. ലൈനുകളും പൊട്ടിവീണിരുന്നു. ശക്തമായ കാറ്റില്‍ മണ്ണാര്‍ക്കാട് നഗരസഭ, അലനല്ലൂര്‍, തച്ചനാട്ടുകര, കുമരംപൂത്തൂര്‍, കാഞ്ഞിരപ്പുഴ ഉള്‍പ്പടെ താലൂക്കി ന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. പള്ളിക്കുറുപ്പില് മുണ്ട ന്പോക്കില് തോമസ് കോരയുടെ 150 റബര്‍മരങ്ങളും ഒടിഞ്ഞുവീണ് നശിച്ചു. നാശ നഷ്ടത്തിന്റെ കണക്ക് ശേഖരിച്ചുവരുന്നതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
