മണ്ണാര്‍ക്കാട് :2025-26 അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ വിവിധ പോളിടെക്നിക് കോളേജുകളില്‍ വര്‍ക്കിംഗ് പ്രൊഫഷണല്സിനു വേണ്ടിയുള്ള ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശന നടപടികള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ച് രണ്ട് വര്‍ഷം കൊണ്ട് ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission. org/wp യില്‍ ലഭ്യമാണ്. അപേക്ഷകര്‍ വെബ്സൈറ്റ് മുഖേന 400 രൂപ ഓണ്‍ലൈനായി അടച്ച് വണ്‍ ടൈം രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിനു ശേഷം പ്രോസ്പക്ടസില്‍ പ്രതിപാദിച്ചിരിക്കുന്നതിന് അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂണ്‍ 10 ആണ്. കൂടുതല്‍വിവരങ്ങള്‍ വെബ്സൈറ്റിലും അതത് പോളിടെക്നിക് കോളേജിലും ലഭിക്കും.
