മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവ് കുട്ടിക്കൂട്ടം അംഗങ്ങളുടെ നേതൃത്വത്തില്‍ രണ്ടുദിവസം നീളുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര തുടങ്ങി. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ടൗണ്‍, ചിറക്കല്‍പ്പടി, കാഞ്ഞിരം, തെങ്കര പുഞ്ചക്കോട് പ്രദേശങ്ങളിലൂടെ ആദ്യദിനത്തെ യാത്ര നടത്തി. ശനിയാഴ്ച അലനല്ലൂര്‍, കോട്ടോപ്പാടം, ആര്യമ്പാവ്, കുമരംപുത്തൂര്‍ ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലും യാത്ര എത്തിച്ചേരും. കുട്ടികളുടെ ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രസംഗങ്ങള്‍, ഗാനങ്ങള്‍, ആക്ടിംഗ് ബുക്ക് മണ്ണാര്‍ക്കാട് നടന് സലീം ചുങ്കം അവതരിപ്പിക്കുന്ന ഏകാംഗ നാടകം തുടങ്ങിയ പരിപാടികളാണുള്ളത്. സേവ് ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനായി. മറ്റു ഭാരവാഹികളായ അബ്ദുള്‍ ഹാദി അറക്കല്‍, നഷീദ് പിലാക്കല്‍, റിഫായി ജിഫ്രി, ഉമ്മര്‍, ഫക്രുദീന്‍, റംഷാദ്, അബൂ റജ, പ്രവര്‍ത്തകരായ ഫൗസിയ,പി. ഹംസഎന്നിവര് സംസാരിച്ചു.
