കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വികസനമുരടിപ്പും ആരോപിച്ച് സി.പി.എം. ലോക്കല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്ര ട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.മനോജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, ടി.ആര് സെബാസ്റ്റിയന്, പി.പങ്കജവല്ലി, എം.സുഭാഷ് ചന്ദ്രന്, കെ.വിജയന്, ടി.സുരേഷ്കുമാര്‍, എ.കെ മോഹനന്, എ.അവറ, കെ.രാമകൃഷ്ണന്, കെ.സുബിന് എന്നിവര്‍ സംസാരിച്ചു.
