കുമരംപുത്തൂര്‍ : കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചക്കരകുളമ്പിലാണ് രാവിലെ എട്ടുമണിയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്. വിവരമറിഞ്ഞപ്രകാരം അഗ്നിരക്ഷാസേന അംഗങ്ങളും നാട്ടു കാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഷൊര്‍ണൂര്‍ കയിലിയാട് വേമ്പല്പാട ത്ത് കൂരിയാട്ടുപറമ്പില് മുരളിയുടെ മകന് മുബിന് (26) ആണ് മരിച്ചത്. കഴിഞ്ഞ ഞായ റാഴ്ച ഒമ്പതംഗ സംഘത്തോടൊപ്പം കുരുത്തിച്ചാലിലെത്തിയ മുബീന് അബദ്ധത്തില്‍ പുഴയിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന, സ്കൂബാ സംഘം, പൊലി സ്,സിവില്‍ ഡിഫന്‍സ്, ട്രോമാകെയര്‍ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പെട്ട സംഘം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. ഇന്ന് രാവിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാ രംഭിച്ചിരുന്നു. പോത്തോഴിക്കാവ് തടയണയുടെ താഴെ ഭാഗത്തായി തിരച്ചില്‍ പുരോഗ മിക്കുന്നതിനിടെയാണ് ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി ചക്കരകുളമ്പില്‍ മൃത ദേഹം നാട്ടുകാര്‍ കണ്ടത്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം താലൂക്ക് ആശു പത്രിയിലേക്ക് കൊണ്ടുപോയി.