മണ്ണാര്‍ക്കാട് : കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി മൂന്നാദിവസം നടത്തിയ തിരച്ചിലും വിഫലം. ഷൊര്‍ണൂര്‍ കയിലിയാട് സ്വദേശി മുബിനെ കണ്ടെത്താനാണ് തിരച്ചില്‍ നടത്തിയത്. ഞായറാഴ്ചയാണ് മുബീനു ള്‍പ്പെട്ട ഒമ്പതംഗസംഘം കുരുത്തിച്ചാലിലെത്തിയത്. മുബീന് അബദ്ധത്തില്‍ പുഴയി ലകപ്പെടുകയായിരുന്നു. ഇന്ന് അഗ്നിരക്ഷാസേന, സിവില്‍ഡിഫന്‍സ്, പൊലിസ്, ട്രോമാ കെയര്‍ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പെട്ട സംഘം മണിക്കൂറുകളോളം പുഴയി ലും ഇരുകരയോട് ചേര്‍ന്ന് ഭാഗങ്ങളിലുമാണ് തിരഞ്ഞത്. പാലക്കാട് നിന്നുള്ള സ്കൂബാ ടീമും തിരച്ചിലിനെത്തിയിരുന്നു. മുബിന് ഒഴുക്കില്‍പ്പെട്ട കുരുത്തിച്ചാല്‍ ഭാഗം, ഏനാനി മംഗലം തുക്കൂപാലം പരിസരം, കുന്തിപ്പുഴ പാലത്തിന് മുകളിലും താഴെയും, പോത്തോ ഴിക്കാവ് തടയണഭാഗങ്ങളിലും തിരച്ചില്‍ നടത്തി. സംശയമുള്ള ഇടങ്ങളില്‍ മുങ്ങല്‍ വിദഗ്ധര്‍ മുങ്ങിനോക്കിയെങ്കിലും കണ്ടെത്താനായില്ല. പുഴയുടെ നടുവിലുള്ള തുരുത്തു കള്‍, വെള്ളത്തിലേക്ക്് തൂങ്ങിനില്‍ക്കുന്ന വള്ളിപടര്‍പ്പുകള്‍, വശങ്ങളിലെ കയങ്ങള്‍, കൈതക്കാടുകള്‍ എന്നിവടങ്ങളിലെല്ലാം തിരഞ്ഞു. കനത്ത മഴയും പുഴയിലെ കുത്തൊ ഴുക്കും വെല്ലുവിളിയായെങ്കിലും ഇതെല്ലാം മറികടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചി ലിലേര്പ്പെട്ടത്. കാലാവസ്ഥ പ്രതികൂലമായതോടെ വൈകിട്ടോടെ തിരച്ചില്‍ അവസാനി പ്പിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹി മിന്റെ നേതൃത്വത്തില്‍ സ്കൂബാ ടീം അംഗങ്ങളായ വിനോദ്, രമേശ്,ആര്. സതീഷ്, പി. ഉല്ലാസ്, വി.ആര്. അരുണ്‍ തുടങ്ങിയവരാണ് ഒഴുക്കും ആഴവുമുള്ള ഭാഗത്ത് തിരച്ചില്‍ നടത്തിയത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ എസ്. വിമല്‍കുമാര്‍, പി. ആര്. രഞ്ജിത്ത്, കെ.വി. സുജിത്, വി. സുരേഷ് കുമാര്‍, വി. സജു, രാമകൃഷ്ണന് എന്നിവ രും തിരച്ചലിന് നേതൃത്വം നല്കി. കാസിം തച്ചമ്പാറയുടെ നേതൃത്വത്തിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങളും വിവിധഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. തിരച്ചില്‍ നടന്ന കുന്തി പ്പുഴ ഭാഗത്ത് എന്‍.ഷംസുദ്ദീന് എം.എല്‍.എയെത്തി കൂട്ടത്തിലുണ്ടായിരുന്ന ബന്ധുക്കളെ ആശ്വസിപ്പിച്ചു.തിരച്ചില്‍ നാളെയും തുടരും.
