മണ്ണാര്‍ക്കാട് : 2025 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീക രിച്ചു. ജില്ലയില്‍ 73.37 വിജയശതമാനം കൈവരിക്കാനായതായി അധികൃതര്‍ അറിയി ച്ചു. പാലക്കാട് ജില്ലയില്‍ 148 സ്കൂളുകളില്‍ നിന്നായി 31,696 വിദ്യാര്‍ത്ഥികള്‍ പരീക്ഷ യ്ക്ക് രജിസ്റ്റര്‍ ചെയ്തതില്‍ 31,503 പേര് പരീക്ഷ എഴുതി. ഇതില്‍ 23,115 പേര് തുടര്‍പഠന ത്തിന് യോഗ്യത നേടി 2,022 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
