മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തായി പുതിയ ബെവ്കോ ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പി.ഡി.പി. മണ്ഡലം കമ്മിറ്റി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. ഈ ഭാഗത്തായി ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത് ബുദ്ധിമുട്ടുകള്‍ക്കും ക്രമസമധാനപ്രശ്നങ്ങള്ക്കും കാരണമാകുമെ ന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള തീരുമാനം അധികൃതര്‍ പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.ഡി.പി. മണ്ഡലം പ്രസി ഡന്റ് സിദ്ദീഖ് മച്ചിങ്ങല്‍, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഷാഹുല്‍ ഹമീദ്, മണ്ഡലം വൈ സ് പ്രസിഡന്റ് അബ്ദുള്ള മുസ്ലിയാര് എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
