മണ്ണാര്‍ക്കാട് പാറപ്പുറം സഹൃദയ സ്വയംസഹായ സംഘം എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണവിതരണവും ലഹരി വിരുദ്ധ ക്ലാസും നടത്തി. വ്യാപാരഭവനില്‍ നടന്ന യോഗം എം.പുരുഷോത്തമന് ഉദ്ഘാ ടനം ചെയ്തു. അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള സഹൃദയയുടെ സ്നേഹാദരവ് നല്കി. പ്രസിഡന്റ് ആര്.ബാലകൃഷ്ണന് അധ്യക്ഷനായി. സുധാകരന് മണ്ണാര്‍ക്കാട് ആമുഖ പ്രഭാഷണം നടത്തി. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ബദറുദ്ദീന്‍, സി.പി പുഷ്പാനന്ദ്, എം.നാരായണന്‍കുട്ടി, സംഘം സെക്രട്ടറി കെ.ആര് കൃഷ്ണദാസ്, സണ്ണി.വി തോമസ് എന്നിവര്‍ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ സഹീര്‍ അലി ലഹരിവിരുദ്ധ ക്ലാസെടുത്തു.
