മണ്ണാര്‍ക്കാട് : നവവരന്റെ വിരലില്‍ കുടുങ്ങിയ വിവാഹമോതിരം അഗ്നിരക്ഷാസേന വിദഗ്ദ്ധമായി ഊരിയെടുത്തു. മൈലാംപാടം സ്വദേശിയുടെ വലതുകൈയിലെ മോതി രവിരലിലാണ് ഊരാന്പറ്റാത്തവിധം മോതിരം കുടുങ്ങിയത്. വേദനയും നീരുവന്ന് വിഷമത്തിലായ യുവാവ് പിതാവിനൊപ്പം ഇന്നലെ വട്ടമ്പലത്തെ അഗ്നിരക്ഷാ നിലയ ത്തിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വിമല്‍കുമാറിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ സജു ബാലകൃഷ്ണന്, വി. സുരേഷ്കുമാര്‍, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ ചേര്‍ന്ന് നൂല് ഉപയോഗിച്ച് മേതിരം നീക്കം ചെയ്തുനല്‍കി.
